Join Our Whats App Group

‘റോക്കി ഭായിയുടെ സ്വന്തം റീന!! ഗ്ലാമറസ് ലുക്കിൽ കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി..’ – ഫോട്ടോസ് വൈറൽ | 'Rocky brother's own Reena !! KGF heroine Sreenidhi Shetty in glamorous look .. '- Photos Viral

 

ഇന്ത്യൻ സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് കന്നഡ ചിത്രമായ കെ.ജി.എഫ് ചാപ്റ്റർ 2. കെ.ജി.എഫ് ചാപ്റ്റർ 1-ന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. ബോളിവുഡ് ചിത്രങ്ങൾ മാറി നിൽക്കുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.



ബാഹുബലി, ആർ.ആർ.ആർ ഇപ്പോൾ കെ.ജി.എഫ്, മൂന്ന് സൗത്ത് ഇന്ത്യൻ സിനിമകൾ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിനിൽക്കുന്നു. ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ തകർത്ത് കൊണ്ടാണ് ഈ ചിത്രങ്ങൾ മുന്നേറുന്നത്. നാല് ദിവസം കൊണ്ട് 500 കോടിയിൽ അധികം രൂപയാണ് കെ.ജി.എഫ് 2 നേടിയിരിക്കുന്നത്. ബാഹുബലിയുടെ റെക്കോർഡ് തകർക്കുമോ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.



സിനിമയുടെ രണ്ട് ഭാഗങ്ങളിലും നായികയായി തിളങ്ങിയ ശ്രീനിധി ഷെട്ടിയെ പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല. റോക്കി ഭായിയുടെ സ്വന്തം റീന എന്ന പറഞ്ഞാലേ പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലാവുകയുള്ളൂ. ശ്രീനിധി ഈ രണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുളളത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് ശ്രീനിധി സിനിമയിലേക്ക് എത്തുന്നത്. 2015-ൽ മിസ് കർണാടകയായി തിരഞ്ഞെടുക്കപ്പെട്ടു.


2016-ൽ മിസ് സുപ്രനാഷണൽ പട്ടം കരസ്ഥമാക്കിയ ശ്രീനിധിയെ തേടി എത്തിയത് കെ.ജി.എഫിലെ നായികയാകാനുള്ള അവസരമായിരുന്നു. തമിഴ് നടൻ വിക്രം നായകനാകുന്ന കോബ്രയിലാണ് ശ്രീനിധിയുടെ ഇനി പുറത്തിറങ്ങാനുള്ളത്. ശ്രീനിധിയുടെ ഇൻസ്റ്റാഗ്രാമിലുള്ള ഗ്ലാമറസ് ഫോട്ടോസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. കൂടുതൽ അവസരങ്ങൾ സിനിമയിൽ നിന്ന് താരത്തെ തേടിയെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.




Post a Comment

0 Comments